Followers

Friday, November 25, 2022

Boomiyile Maalagha... Part.1

 

Boomiyile Maalaghaa....

    ചിലർ അങ്ങനെയാണ്... നാം അറിയാതെ നമ്മുടെ ജീവിതത്തിൽ കടന്നു വരും... അങ്ങനെ വന്ന ഒരു അത്ഭുതമാണ് ഈ മാലാഖ... ആദ്യമായ് സംസാരിച്ചപ്പോൾ തന്നെ എനിക്ക് മനസിലായി... നിഗൂഢതയുടെ ഒരു കൂടാന് അവൾ.. പക്ഷെ അവൾ ഒന്നും പറയാൻ തയ്യാറല്ലായിരുന്നു... കഴിവിന്റെ പരമാവധി ഞാൻ ശ്രെമിച്ചു... അവളുടെ മനസ്സ് ഒന്ന് തുറക്കാൻ... അങ്ങനെ ആ ശ്രെമം വിജയിച്ചു.. അവൾ ഉള്ളു തുറന്നു... അവളുടെ കഥ കേൾക്കാൻ കൊതിച്ച ഞാൻ ആദ്യം കേട്ടത് അവളുടെ പൊട്ടിക്കരച്ചിലാണ്... അവളെ സമാധാനിപ്പിക്കാൻ ഉള്ള എന്റെ ശ്രെമം പാഴായി... അവൾ കുറെ കരഞ്ഞു... ഞാൻ ഒന്നും മിണ്ടാതെ ആ കരച്ചിൽ കേട്ടുനിന് കണ്ണീർ പൊഴിക്കാൻ തുടങ്ങി... 

    അതെ.. അവൾ ഒരു ഭാര്യ ആയിരുന്നു... സ്വന്തം അച്ഛനും അമ്മയുടെയും സന്തോഷത്തിനായി അവളുടെ ജീവിതം ഹോമിച്ച മകൾ... അവരുടെ സന്തോഷത്തിനും അഭിമാനത്തിനും വേണ്ടി അവർ കണ്ടുപിടിച്ച ഒരാളെ തന്നെ വിവാഹം കഴിച്ച ഒരു നല്ല മകൾ... അവളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും സ്വന്തം വീട്ടുകാരുടെ കാലിനടിയിൽ സമർപ്പിച്ച മകൾ... ഒരുപാട് പ്രതീക്ഷയോടെ അവൾ അയാളുടെ ഭാര്യ ആയത്.. അയാൾ അവളെ വേറൊരു ലോകത്തേക് കൊണ്ടുപോയി... അവൾക് അറിയിലായിരുന്നു തന്റെ ജീവിതം തന്നെ നരകതുല്യം ആവുമെന്ന്ന്... 

    ആ ലോകത്തിൽ അവൾ തനിച്ചായിരുന്നു... അയാൾ ലഹരിക് അടിമ ആയ ഒരു മൃഗവും.. ആദ്യ നാളുകളിൽ തന്നെ അവൾക് മനസിലായി... തന്റെ ജീവിതം ഇവിടെ തീർന്നു എന്ന സത്യം.. പക്ഷെ.. അവൾ സഹിച്ചു.. എല്ലാ പീഡനങ്ങളും സഹിച്ച അവൾ അയാൾക്കൊപ്പം കഴിഞ്ഞു... അയാളെ പറഞ്ഞു മനസിലാക്കാൻ ശ്രെമിച്ചു… എല്ലാ ശ്രെമവും വിഫലമായ്യ്... ഓരോ ദിനം കഴിയുംതോറും അയാളുടെ പീഡനം കൂടി വന്നു... അവൾ ആത്മഹത്യക് സ്രെമിച്ചു്.. പക്ഷെ അവളെ ഈശ്വരൻ സഹായിച്ചിലാ... അവൾ ജീവിച്ചു.. അയാളുടെ അടിമ ആയി തന്നെ... 

    ഓരോ രാത്രിയും അവൾക് ഭയാനകം ആയിരുന്നു... ഓരോ നിമിഷവും അവൾ പേടിച്ചു ജീവിച്ചു.. എല്ലാ വേദനയും ഉള്ളിൽ ഒതുക്കി വേറെ ആരോടും പറയാൻ ആവാതെ അവൾ ആ വീട്ടിനുള്ളിൽ നീറി നീറി ജീവിച്ചു... എന്നും അവൾ പ്രാർത്ഥിക്കുമായിരുന്നു... മരണം എത്രയും പെട്ടെന്നു അവളെ തേടി എത്തണം എന്ന്. അങ്ങനെ ഒരുനാൾ അയാൾ അവളെ നന്നായി മർദിച്ചു.. ഒരു മുറിയിൽ പൂട്ടി ഇട്ടു... ഒരു നേരത്തെ ആഹാരം പോലും ഇല്ലാതെ അവൾ വിശന്ന് നിലവിളിച്ചു... ആരും അത് കേൾക്കാൻ ഉണ്ടായിരുന്നില്ല... ദാഹം സഹിക്കാൻ ആവാതെ അവൾ തന്റെ കണ്ണുനീർ ചുണ്ടുകളിൽ പുരട്ടി ദാഹം ഇല്ലാതാക്കി.. ആ ദിനം അങ്ങനെ അവൾ തള്ളിനീക്കി... അടുത്ത ദിവസം അവൾ കാണുന്നത് ലഹരിയുടെ സ്വാധീനത്തിൽ അവളെ നോക്കുന്ന തന്റെ ഭർത്താവിനെയാണ്.. ആ ദിവസം അവൾക് ഉണ്ടായ അനുഭവം... ഇ ലോകത്തിലെ ഒരു സ്ത്രീക്കും വരാൻ പാടില്ലെന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് ഞാൻ ഈശ്വരനോട് പ്രാർത്ഥിച്ചു… 

Next part will be continued…

This is not a Story.. A Real Life Experience of a woman that I have met….

Dhanesh 


Translation in Manglish

Boomiyile Maalaghaa....

    Chilar Anganeyaan... Naam ariyathe nammude jeevithathil kadannu varum... Angane vanna oru albhuthamaan ee Maalagha... Adhyamaay samasarichapol thanne enik manasilaay... Nighoodathayude oru koodaanu aval.. Pakshe aval onnum parayaan thayyarallayrnu... Kazhivinte paramaavadhi njan sremichu... Avalude manass onn thurakkaan... Angane aa sremam vijayichu.. Aval ullu thurannu... Avalude katha kelkaan kothicha njan adhyam kettath avalude pottikarachilaanu... Avale samadhanipikan ulla ente sremam paazhaayi... Aval kure karanjuuu... Njan onnum mindathe aa karachil kettuninn kanneer pozhikaan thudangi... 

    Athe.. Aval oru baarya aayirunu... Swantham achanum ammayudeyum santhoshathinaay avalude jeevitham homicha makal... Avarude santhoshathinum abhimaanathinum vendi avar kandupidicha oraaale thanne vivaaham kazhicha oru nalla makal... Avalude aagrahangalum swapnangalum swantham veetukarude kaalinadiyil samarpicha makal... Orupaad pratheekshayode aval ayaalude baarya aayath.. Ayaal avale veroru lokathek kondupoi... Avalk ariyilaayrnu thante jeevitham thanne narakathulyam aavumennn... Aa lokhathil aval thanichaayrnu... Ayaaal laharik adima aaya oru mrighavum.. Adhya naalukalil thanne avalk manasilaay... Thante jeevitham ivide theernu enn... Pakshe.. Aval sahichu.. Ellaa peedanangalum sahich aval ayalkoppam kazhinju... Ayaaale paranj manasilakan sremichu… Ella sremavum vifalamaaay... 

    Oro dhinam kazhiyumthorum ayaalude peedanam koodi vannu... Aval athmahathyak sremichuu.. Pakshe avale eeswaran sahaayichilaa... Aval jeevichu ayalude adima aayit thanne... Oro rathriyum avalk bayaanakam aayrnu... Oro nimishavum aval pedich pedich jeevichu.. Ella vedhanayum ullil othukki vere aarodum parayaan aavathe aval aa veetinullil neeri neeri jeevichu... Ennum aval praarthikumaayrnu... Maranam ethrayum pettenu avale thedi ethanam enn... Angane orunaal ayal avale nanaaay mardhichu.. Oru muriyil pootti ittu... Oru nerathe aahaaram polum illathe aval visann nilavilichu... Aarum ath kelkaan undaayrnila... Dhaaham sahikaan aavanthe aval thante kannuneer chundukalil puratti dhaaham samipikaan sremichu... Aa dhinam angane aval thallineeeki... Adutha dhivasam aval kaanunath lahariyude swaadheenathil avale nokkuna thante bharthaavineyaanu.. Aa dhivasam avalk undaaya anubhavam... E lokhathile oru sthreekkum varaan paadilllenu pottikaranj kond njan eeswaranod praarthichu…

 Next part will be continued…

This is not a Story.. A Real Life Experience of a woman that I have met….

Dhanesh 

Monday, April 13, 2020

Love.. A Double Edged Weapon...


     പ്രണയം... അതൊരു പ്രതേകതരം അനുഭൂതി തന്നെയാണ്. ഒരേ സമയം പ്രണയത്തിനു അമൃത് ആവാനും, വിഷം ആവാനും സാധിക്കും. അതാണ്‌ ഈ മനുഷ്യ വികാരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. പ്രണയത്തെക്കുറിച്ച് എഴുത്തുകാർ അവരുടെ കവിതകളിലൂടെയും,  കഥകളിലൂടെയും, നോവലുകളിലൂടെയും പ്രതിപാദിക്കാറുണ്ട്. പക്ഷേ, വർത്തമാന കാലത്തിൽ പ്രണയം ഒരു സാമൂഹിക വിപത്തായി മാറി കൊണ്ടിരിക്കുന്നു.


                     ഇന്നത്തെ തലമുറ സാങ്കേതികവിദ്യകൾ കൈകാര്യം ചെയുന്നതിൽ അസാമാന്യ കഴിവ്  ഉള്ളവരാണ്. ഈ കഴിവ് ചില സന്ദർഭത്തിൽ  അവർ ദുരുപയോഗം ചെയ്യുന്നു.           
സാമൂഹിക മാധ്യമങ്ങളിലൂടെ അവർ തമ്മിൽ പരിചയപ്പെടുന്നു. നേരിട്ട് തമ്മിൽ കണ്ടില്ലെങ്കിലും, അന്യോന്യം ചിത്രങ്ങൾ പങ്കുവെച്ചും, സംസാരിച്ചും അവർ അടുക്കുന്നു. മാതാപിതാക്കൾ എത്ര തന്നെ  ശ്രെദ്ധിച്ചാലും മൊബൈലിന്റെ ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരാൻ സാധിക്കാറില്ല. ഇതിൽ ഏറ്റവും കൂടുതൽ ഇരകൾ ആവുന്നത് കൗമാരക്കാർ തന്നെയാണ്.    
ഇതുവരെ കണ്ടിട്ടില്ലാത്ത ഒരുത്തന്റെ കൂടെ അവൾ ഇറങ്ങി പോകുന്നു. അവൾ പോലും അറിയുന്നില്ല. അവൾ ഏറ്റവും വലിയ ചതിക്കുഴിയിലാണ് അകപ്പെടുന്നത് എന്ന്. പക്ഷേ, ആ ചതി മനസ്സിലാക്കും മുൻപ് അവൾക്ക് എല്ലാം നഷ്ടപെട്ടിരിക്കും. ഇതാണ് ഒരു വിഭാഗം... 



                ചിലർ ആത്മാർത്ഥമായി പ്രണയിക്കുന്നവർ ആയിരിക്കാം. കുറേക്കാലം അവർ അതുമായി മുന്നോട്ടു പോകും.          പെൺകുട്ടികൾക്ക് ഏറ്റവും വലിയ ഭലഹീനത  അവരുടെ കുടുംബം തന്നെയാണ്. പ്രണയിക്കുന്ന        സമയത്ത് ഇതൊന്നും ചിലപ്പോൾ അവർ ആലോചിക്കാറില്ല. പക്ഷേ, അവൾക്ക് വേറൊരു വിവാഹം ആലോചിക്കുമ്പോൾ സ്വന്തം പ്രണയം മാതാപിതാക്കളോട് പറയുമെങ്കിലും, അത് അവർ സ്വീകരിച്ചു എന്ന് വരില്ല. പ്രണയത്തെ എതിർക്കുകയും, അവരുടെ വേദനകൾ പറഞ്ഞ് വേറൊരു വിവാഹത്തിന് അവളെ നിർബന്ധിച്ച് സമ്മതിപ്പിക്കുകയും ചെയ്യുന്നു. മാതാപിതാക്കളുടെ വേദന തട്ടിക്കളയാൻ ആവാതെ അവൾ അതിന് വഴങ്ങുന്നു. 
ഈ സന്ദർഭങ്ങളിൽ അവളെ പ്രണയിച്ചവന്റെ അവസ്ഥ ആലോചിച്ചു നോക്കുക. ചിലർ മദ്യത്തിനും, മയക്കു മരുന്നിനും അടിമപ്പെടുന്നു. ചിലർ വേദന സഹിക്കാൻ ആവാതെ ആത്മഹത്യ ചെയ്യുന്നു. ചിലർ താൻ പ്രണയിച്ചവളെ തന്നെ അപകടപെടുത്താനോ, ഇല്ലാതാക്കാനോ നോക്കുന്നു... 
ഇനി ചിലർ മാതാപിതാക്കൾ എതിർക്കും നേരം ഒളിച്ചോടി വിവാഹം ചെയ്യുന്നു. മറ്റു ചിലർ മാതാപിതാക്കൾ എതിർത്താലും അവർ സമ്മതിക്കും വരെ കാത്തിരുന്ന് വിവാഹം ചെയ്യുന്നു. ഇങ്ങനെ പോകുന്നു ഇന്നത്തെ പ്രണയം... 


    ഒരു പെൺകുട്ടി പ്രണയിക്കുന്നതിന് മുൻപ് ഒരു നൂറുവട്ടം എങ്കിലും ആലോചിചേ മതിയാവൂ. സ്വന്തം മാതാപിതാക്കളെ തന്റെ പ്രണയം പറഞ്ഞു സമ്മതിപിക്കാൻ ഉറപ്പ് ഉണ്ടെങ്കിൽ മാത്രം പ്രണയിക്കുക. ഇല്ലെങ്കിൽ നിങ്ങൾ വഞ്ചിക്കുന്നത് മാതാപിതാക്കളെ മാത്രമല്ല, നിങ്ങൾ      പ്രണയിക്കുന്നവനെ കൂടിയാണ്.  ഇനി അഥവാ പ്രണയിച്ചവന്റെ കൂടെ ഒളിച്ചോടാനാണ് തീരുമാനം എങ്കിൽ ഒന്ന് ആലോചിക്കുക. ഓർമവെച്ച കാലം തൊട്ട് നിങ്ങൾ കണ്ടുവളർന്നത് മാതാപിതാക്കളെയാണ്. ഒരുപാട് പ്രതീക്ഷകളും, സ്വപ്നങ്ങളും അവർക്ക്  നിങ്ങളെ കുറിച്ച് ഉണ്ടായിരുന്നു. ഒരു നിമിഷം കൊണ്ട് അതെല്ലാം ഇല്ലാതാക്കി നിങ്ങൾ പോവുമ്പോൾ അവരെ നിങ്ങൾ ക്രൂരമായി കൊല്ലുക തന്നെയാണ്. പിന്നെയുള്ള അവരുടെ ജീവിതം എന്തായിരിക്കും...   

അപമാനം കൊണ്ട് ഓരോ നിമിഷവും മറ്റുള്ളവർക്ക് മുൻപിൽ തല താഴ്ത്തേണ്ടി വരുന്ന അവരെക്കുറിച്ച് ആലോചിക്കൂ..  
            നിങ്ങൾ എപ്പോഴെങ്കിലും മാതാപിതാക്കളെ ആത്മാർത്തമായി സ്നേഹിച്ചിരുന്നു എങ്കിൽ നിങ്ങൾക്ക് അവരെ വേദനിപ്പിക്കാൻ ആവുമോ ? ഏറ്റവും കഠിനമായ വേദനയാണ് അമ്മയുടെ പ്രസവവേദന. അത് നിങ്ങൾക്ക് വേണ്ടി സഹിച്ച അമ്മയെ വേദനിപ്പിച്ച് പോയാൽ നിങ്ങളുടെ ജീവിതത്തിൽ സമാധാനം ഉണ്ടാവുമോ ? 



                 പ്രണയം ഒരിക്കലും തെറ്റായ വികാരം അല്ല. എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാവും ഒരു പ്രണയം. വിരഹവേദന അറിയാത്തവരുടെ മനസ്സ് കല്ലിനു സമാനമാണ് എന്ന് കവി വാക്യം പോലുമുണ്ട്. ആത്മാർത്ഥ പ്രണയത്തിൽ ഒരു സത്യം ഉണ്ട്. പക്ഷേ, വർത്തമാന കാലത്തിലെ പ്രണയബന്ധങ്ങൾക്ക് ആ സത്യം ഉണ്ടോ എന്ന് സംശയം തന്നെയാണ്. 
ചിലർ അതിനെ വെറുമൊരു നേരംപോക്കായി കാണുന്നു. ചിലർ അതിന്റെ പേരിൽ ജീവിതം നശിപ്പിക്കുന്നു. ജീവിതത്തിൽ നിങ്ങൾ ഒരു തീരുമാനം എടുക്കുമ്പോൾ ആലോചിക്കേണ്ടത് നിങ്ങളെക്കുറിച്ച് മാത്രമല്ല. നിങ്ങളുടെ ആ തീരുമാനം കൊണ്ട് വേദന അനുഭവിക്കേണ്ടി വരുന്നവരെക്കുറിച്ചും ആലോചിക്കുക. ഈ ലോകത്ത്‌ ഏറ്റവും നിർമലവും, സ്വാർത്ഥത ഇല്ലാത്തതുമായ സ്നേഹം മാതാപിതാക്കളുടെ തന്നെയാണ്. അതിനേക്കാൾ വലിയ പ്രണയം നിങ്ങൾക്കുണ്ടെങ്കിൽ അവരെ വേദനിപ്പിക്കാതെ, പറഞ്ഞു മനസ്സിലാക്കി, അവരുടെ സമ്മതത്തോടെ വിവാഹം ചെയ്ത് ഒരുമിച്ച് ജീവിക്കുക... 



Prove that Love is Divine with your Life.. 

Watch video


Friday, April 10, 2020

Create your own Happiness...


സുഹൃത്തുക്കളെ, 
                നമ്മളിൽ പലരും സന്തോഷം അന്വേഷിച്ചു നടക്കുന്നവരാണ്. ചിലപ്പോൾ സ്വയം ആലോചിക്കും.... എന്നും എനിക്ക് വേദനകൾ മാത്രമേ ഉള്ളു. ഇഷ്ടപെട്ട ജീവിതം കിട്ടിയില്ല. ആഗ്രഹിക്കുന്ന പോലെ ഒന്നും നടക്കുന്നില്ല. എന്നും ജീവിതത്തിൽ പ്രശ്നങ്ങൾ മാത്രമേ ഉള്ളു. മറ്റുള്ളവരെ പോലെ നന്നായി ജീവിക്കാൻ പറ്റുന്നില്ല. ഇങ്ങനെ പോകുന്നു നമ്മുടെ പ്രശ്നങ്ങൾ... 


         സന്തോഷത്തെ അന്വേഷിച്ചു പോകുന്നവർ ജീവിക്കാൻ മറന്നു കൊണ്ടിരിക്കുകയാണ്. എന്താണ് ഈ സന്തോഷം? നമ്മുടെ ജീവിതത്തിൽ നാം തന്നെയാണ് സന്തോഷം ഉണ്ടാക്കേണ്ടത്. ഒരു നിമിഷം നിങ്ങളുടെ കണ്ണുകൾ അടച്ച് ഒരു ദിവസം നിങ്ങൾ ചെയ്യുന്ന പ്രവർത്തികൾ ആലോചിക്കാം... എങ്ങനെയാണ് സന്തോഷം കണ്ടെത്തേണ്ടത് ?



     രാവിലെ ഉണരുമ്പോൾ തന്നെ ഒരു പുഞ്ചിരിയോടെ എഴുന്നേൽക്കുക. ആ ദിവസം തനിക്കു സമ്മാനിച്ച ഈശ്വരനെ ഓർക്കുക. അമ്മയെയും അച്ഛനെയും നോക്കി ഒന്ന് പുഞ്ചിരിക്കുക. അവർ തിരിച്ച് പുഞ്ചിരിച്ചിലെങ്കിലും മനസ്സിൽ അവർക്കൊരു സന്തോഷം ഉണ്ടാവും. അതാണ് ആ ദിവസത്തെ നിങ്ങളുടെ അനുഗ്രഹം. രാവിലെ നമുക്ക് മുൻപിൽ അമ്മ വെച്ച് തരുന്ന ഭക്ഷണം കഴിക്കുമ്പോൾ, ഒരു കുറ്റവും പറയാതെ രുചിയോടെ കഴിക്കുക. അമ്മയുടെ കൈകൾ കൊണ്ട് വിളമ്പി തരുന്ന ഭക്ഷണതേക്കാൾ രുചിയായി വേറെ ഒന്നുമില്ല. പുറത്തോട്ടു ഇറങ്ങുമ്പോൾ, അമ്മേ.... പോയിട്ടു വരാം എന്ന നിങ്ങളുടെ വാക്കിനു വേണ്ടി കാതോർത്ത്‌ നിൽക്കുന്നവരാണ് എല്ലാ അമ്മമാരും. ആ വാക്കുകൾ നിങ്ങൾ പറയുമ്പോൾ ഒരു അമ്മയുടെ മനസ്സിൽ ഉണ്ടാവുന്ന പ്രതീക്ഷയും സന്തോഷവുമാണ് വലുത്.



     നാം അറിഞ്ഞോ അറിയാതെയോ ഒരുപാടുപേർക്ക് സഹായം ചെയ്യാനാവും. അതിലൂടെ എങ്ങനെ സന്തോഷം കണ്ടെത്താം ? ദിവസേന ബസ്സ്‌ യാത്ര ചെയ്യുന്നവരാണ് ഭൂരിഭാഗം ആളുകളും. ആ യാത്രാവേളയിൽ ഒരു വയോധികൻ ബസ്സിൽ കയറിയാൽ എഴുന്നേറ്റു കൊടുക്കുമ്പോൾ അവരുടെ മുഖത്ത്  ഉണ്ടാവുന്ന ആശ്വാസവും, സന്തോഷവും കാണാം. മനസ്സ് കൊണ്ട് അവർ നിങ്ങളെ അനുഗ്രഹിക്കും. ആ യാത്രയിൽ പുറത്തോട്ടു നോക്കി പ്രകൃതിയെ ആസ്വദിക്കാൻ ശ്രെമിക്കാം. റോഡിലൂടെ നടക്കുമ്പോൾ ഒരു നേരത്തെ വിശപ്പ് അകറ്റാൻ വേണ്ടി യാചിക്കുന്നവരെ കാണാം. അവർക്ക് മനസ്സ് അറിഞ്ഞ് ഒരു രൂപ എങ്കിലും കൊടുക്കുമ്പോൾ സ്വയം ആശ്വസിക്കാം. ജോലി സ്ഥലങ്ങളിൽ എത്തുമ്പോൾ തന്നെ ഒരു ചെറു പുഞ്ചിരിയോടെ എല്ലാവർക്കും ശുഭദിനം ആശംസിക്കുക. ജോലിഭാരം ഉണ്ടെങ്കിലും ആത്മാർത്ഥമായി നമ്മുടെ ജോലികൾ ചെയ്യുക. ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുമ്പോൾ നമ്മളെ കാത്തിരിക്കുന്ന അമ്മക്ക് വേണ്ടി എന്തെങ്കിലും വാങ്ങി പോവുക. വീട്ടിൽ കയറുമ്പോൾ ആ ഒരു പൊതി അമ്മക്ക് കൊടുക്കുമ്പോൾ ആ മുഖം ശ്രെദ്ധിക്കുക. പിന്നെയുള്ള കുറച്ചു സമയം കുടുംബത്തിനു വേണ്ടി മാറ്റിവെക്കാം. ആ ദിവസത്തിലെ അനുഭവങ്ങൾ ആരോടെങ്കിലും പങ്കുവെക്കുക. ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കുക. പുതു തലമുറ ആരോടും സംസാരിക്കാതെ മൊബൈൽ നോക്കി ഇരിക്കുന്ന ശീലം ഒഴിവാക്കുക. കുറച്ച് സമയം ഒരുമിച്ച് സംസാരിക്കുമ്പോൾ അവർക്ക് ഉണ്ടാവുന്ന സന്തോഷം വളരെ വലുതാണ്. നിങ്ങളുടെ സാമീപ്യം അവർ ആഗ്രഹിക്കുന്നു. എല്ലാം കഴിഞ്ഞ് ഉറങ്ങാൻ കിടക്കുമ്പോൾ കുറച്ചു നേരം കണ്ണുകൾ അടച്ച് ആ ദിവസത്തെ കുറിച്ച് ഓർക്കുക. നിങ്ങൾ ചെയ്ത എല്ലാ പ്രവർത്തിയും ഓർമയിൽ തെളിയും. നിങ്ങൾ കാരണം മറ്റുള്ളവർ സന്തോഷിച്ച നിമിഷങ്ങൾ ഓർക്കുക. അപ്പോൾ നിങ്ങളുടെ മുഖത്ത്‌ പുഞ്ചിരി തെളിയും. മനസ്സ് നിറയും...



           ഇനി പറയൂ... എന്താണ് സന്തോഷം ? നാം കാരണം നമ്മളെ സ്നേഹിക്കുന്നവരുടെ മുഖത്ത്‌ ഉണ്ടാവുന്ന പുഞ്ചിരിയാണ് നമ്മുടെ സന്തോഷം. നമുക്ക് പരിചയം പോലും ഇല്ലാത്ത ഒരാൾക്ക് വേണ്ടി ചെയ്യുന്ന സഹായമാണ് നമ്മുടെ സന്തോഷം. നാം കാരണം നമ്മുടെ കുടുംബം സമാധാനമായി ഉറങ്ങുന്നുവെങ്കിൽ അതാണ്‌ നമ്മുടെ സന്തോഷം. സ്വന്തം ജോലി ആത്മാർത്ഥമായി ചെയ്തു എന്ന സംതൃപ്തിയാണ് നമ്മുടെ സന്തോഷം. കഷ്ടപ്പെട്ട് നമ്മെ വളർത്തിയ മാതാപിതാക്കൾക്ക് സ്വയം അധ്വാനിച്ച് ഭക്ഷണം കൊടുക്കാൻ സാധിച്ചുവെങ്കിൽ അതാണ്‌ നമ്മുടെ സന്തോഷം.



      ഇനി നിങ്ങൾക്ക് തീരുമാനിക്കാം... സന്തോഷം അന്വേഷിച്ചു ജീവിതം നഷ്ടപെടുത്തണോ? അതോ.. സ്വയം സന്തോഷം ഉണ്ടാക്കണോ ? നമ്മൾ ചെയ്യുന്ന ചെറിയ പ്രവർത്തികളിൽ പോലും സന്തോഷം കണ്ടെത്താൻ നിങ്ങൾക്ക് സാധിക്കും. അളവറ്റ കാശും, ആഡംബരവും അല്ല സന്തോഷത്തിന്റെ സ്രോതസ്സ്.                             സന്തോഷം കണ്ടെത്താൻ നിങ്ങളുടെ സ്വഭാവം തന്നെ മാറ്റേണ്ട... 
       മാറ്റേണ്ടത് നിങ്ങളുടെ മനോഭാവം മാത്രം...

If you are the reason for someone's Smile, that is real Happiness....
Watch video

         Keep Smiling...😊😊😊😊😊😊


Monday, April 6, 2020

Say 'No' to Suicide



 സുഹൃത്തുക്കളെ, ഇന്നത്തെ തലമുറ വിജ്ഞാനം കൊണ്ട് പ്രഭുദ്ധർ ആണെങ്കിലും,  ജീവിതത്തിൽ പ്രശ്നങ്ങൾ  വരുമ്പോൾ അത് ധൈര്യപൂർവ്വം നേരിടാനുള്ള കഴിവ് ഇല്ലാത്തവർ ആണെന്ന് ഓരോ ആത്മഹത്യയും തെളിയിക്കുന്നു.

പ്രണയനൈരാശ്യവും,കടകെണിയും,ആരോഗ്യപ്രശ്നങ്ങളും, ഭയവും കാരണം ദിവസേന ആത്മഹത്യ ചെയുന്നവരുടെ എണ്ണം വർധിച്ചു വരുന്നു. ഒരു നിമിഷം കൊണ്ടു ജീവിതം അവസാനിപ്പിച്ചു നിങ്ങളെ സ്നേഹിക്കുന്നവരിൽ നിന്നും വിടവാങ്ങുമ്പോൾ, നിങ്ങളുടെ ആ തീരുമാനം കൊണ്ട് ഏറ്റവും അധികം വേദന  അനുഭവിക്കുന്നവരെകുറിച്ച് നിങ്ങൾ ആലോചിക്കാറില്ല.

 പ്രശ്നങ്ങൾ ഇല്ലാത്തവർ ആയി ഭൂമിയിൽ ആരും തന്നെ ഇല്ല. നിങ്ങളുടെ ജീവിതത്തിലെ  നഷ്ടങ്ങളെകുറിച്ച് ആലോചിക്കും മുൻപ് ഒരു നിമിഷം കണ്ണുകൾ അടച്ച്  ഈശ്വരൻ തന്ന  സൗഭാഗ്യങ്ങളെകുറിച്ച്    
ആലോചിക്കാം. ആദ്യം നിങ്ങളുടെ മനസ്സിൽ വരുന്നത്  മാതാപിതാക്കൾ തന്നെ. അവർ നിങ്ങളെ കഷ്ടപ്പെട്ട് വളർത്തി. അവരെകൊണ്ട് ആവും വിധം നിങ്ങളെ സന്തോഷിപ്പിച്ചു. സ്വന്തം മക്കൾ എന്നെങ്കിലും ഒരുനാൾ അവർക്ക് തണലാവും എന്ന് അവർ വിശ്വസിച്ചു. പക്ഷേ, നിങ്ങൾ എന്താണ് അവർക്ക് വേണ്ടി ചെയ്തത് ? 

 ജീവിതത്തിൽ എന്തെങ്കിലും പ്രശ്നം വരുമ്പോളേക്കും ആത്മഹത്യയെ കുറിച്ച് ആലോചിക്കുന്നവരോട് ഒന്നേ പറയാനുള്ളു. ആ നിമിഷം കണ്ണുകൾ അടച്ച് മാതാപിതാക്കളെ ഒന്നോർക്കുക. എനിക്ക് ഉറപ്പുണ്ട്. നിങ്ങൾക്ക് ആത്മഹത്യ ചെയ്യാൻ ആവില്ല. "ഈ സമയവും കടന്നു പോകും"

Watch video


Welcome...

Hi Friends,
                    Welcome to my blog. This blog is created to share my views, ideas, thoughts and creations to the whole world. I need all your support and cooperation to make this initiative a successful one. I am expecting your valuable suggestions and comments also.

Thank you.

Boomiyile Maalagha... Part.1