സുഹൃത്തുക്കളെ,
നമ്മളിൽ പലരും സന്തോഷം അന്വേഷിച്ചു നടക്കുന്നവരാണ്. ചിലപ്പോൾ സ്വയം ആലോചിക്കും.... എന്നും എനിക്ക് വേദനകൾ മാത്രമേ ഉള്ളു. ഇഷ്ടപെട്ട ജീവിതം കിട്ടിയില്ല. ആഗ്രഹിക്കുന്ന പോലെ ഒന്നും നടക്കുന്നില്ല. എന്നും ജീവിതത്തിൽ പ്രശ്നങ്ങൾ മാത്രമേ ഉള്ളു. മറ്റുള്ളവരെ പോലെ നന്നായി ജീവിക്കാൻ പറ്റുന്നില്ല. ഇങ്ങനെ പോകുന്നു നമ്മുടെ പ്രശ്നങ്ങൾ...
സന്തോഷത്തെ അന്വേഷിച്ചു പോകുന്നവർ ജീവിക്കാൻ മറന്നു കൊണ്ടിരിക്കുകയാണ്. എന്താണ് ഈ സന്തോഷം? നമ്മുടെ ജീവിതത്തിൽ നാം തന്നെയാണ് സന്തോഷം ഉണ്ടാക്കേണ്ടത്. ഒരു നിമിഷം നിങ്ങളുടെ കണ്ണുകൾ അടച്ച് ഒരു ദിവസം നിങ്ങൾ ചെയ്യുന്ന പ്രവർത്തികൾ ആലോചിക്കാം... എങ്ങനെയാണ് സന്തോഷം കണ്ടെത്തേണ്ടത് ?
രാവിലെ ഉണരുമ്പോൾ തന്നെ ഒരു പുഞ്ചിരിയോടെ എഴുന്നേൽക്കുക. ആ ദിവസം തനിക്കു സമ്മാനിച്ച ഈശ്വരനെ ഓർക്കുക. അമ്മയെയും അച്ഛനെയും നോക്കി ഒന്ന് പുഞ്ചിരിക്കുക. അവർ തിരിച്ച് പുഞ്ചിരിച്ചിലെങ്കിലും മനസ്സിൽ അവർക്കൊരു സന്തോഷം ഉണ്ടാവും. അതാണ് ആ ദിവസത്തെ നിങ്ങളുടെ അനുഗ്രഹം. രാവിലെ നമുക്ക് മുൻപിൽ അമ്മ വെച്ച് തരുന്ന ഭക്ഷണം കഴിക്കുമ്പോൾ, ഒരു കുറ്റവും പറയാതെ രുചിയോടെ കഴിക്കുക. അമ്മയുടെ കൈകൾ കൊണ്ട് വിളമ്പി തരുന്ന ഭക്ഷണതേക്കാൾ രുചിയായി വേറെ ഒന്നുമില്ല. പുറത്തോട്ടു ഇറങ്ങുമ്പോൾ, അമ്മേ.... പോയിട്ടു വരാം എന്ന നിങ്ങളുടെ വാക്കിനു വേണ്ടി കാതോർത്ത് നിൽക്കുന്നവരാണ് എല്ലാ അമ്മമാരും. ആ വാക്കുകൾ നിങ്ങൾ പറയുമ്പോൾ ഒരു അമ്മയുടെ മനസ്സിൽ ഉണ്ടാവുന്ന പ്രതീക്ഷയും സന്തോഷവുമാണ് വലുത്.
നാം അറിഞ്ഞോ അറിയാതെയോ ഒരുപാടുപേർക്ക് സഹായം ചെയ്യാനാവും. അതിലൂടെ എങ്ങനെ സന്തോഷം കണ്ടെത്താം ? ദിവസേന ബസ്സ് യാത്ര ചെയ്യുന്നവരാണ് ഭൂരിഭാഗം ആളുകളും. ആ യാത്രാവേളയിൽ ഒരു വയോധികൻ ബസ്സിൽ കയറിയാൽ എഴുന്നേറ്റു കൊടുക്കുമ്പോൾ അവരുടെ മുഖത്ത് ഉണ്ടാവുന്ന ആശ്വാസവും, സന്തോഷവും കാണാം. മനസ്സ് കൊണ്ട് അവർ നിങ്ങളെ അനുഗ്രഹിക്കും. ആ യാത്രയിൽ പുറത്തോട്ടു നോക്കി പ്രകൃതിയെ ആസ്വദിക്കാൻ ശ്രെമിക്കാം. റോഡിലൂടെ നടക്കുമ്പോൾ ഒരു നേരത്തെ വിശപ്പ് അകറ്റാൻ വേണ്ടി യാചിക്കുന്നവരെ കാണാം. അവർക്ക് മനസ്സ് അറിഞ്ഞ് ഒരു രൂപ എങ്കിലും കൊടുക്കുമ്പോൾ സ്വയം ആശ്വസിക്കാം. ജോലി സ്ഥലങ്ങളിൽ എത്തുമ്പോൾ തന്നെ ഒരു ചെറു പുഞ്ചിരിയോടെ എല്ലാവർക്കും ശുഭദിനം ആശംസിക്കുക. ജോലിഭാരം ഉണ്ടെങ്കിലും ആത്മാർത്ഥമായി നമ്മുടെ ജോലികൾ ചെയ്യുക. ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുമ്പോൾ നമ്മളെ കാത്തിരിക്കുന്ന അമ്മക്ക് വേണ്ടി എന്തെങ്കിലും വാങ്ങി പോവുക. വീട്ടിൽ കയറുമ്പോൾ ആ ഒരു പൊതി അമ്മക്ക് കൊടുക്കുമ്പോൾ ആ മുഖം ശ്രെദ്ധിക്കുക. പിന്നെയുള്ള കുറച്ചു സമയം കുടുംബത്തിനു വേണ്ടി മാറ്റിവെക്കാം. ആ ദിവസത്തിലെ അനുഭവങ്ങൾ ആരോടെങ്കിലും പങ്കുവെക്കുക. ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കുക. പുതു തലമുറ ആരോടും സംസാരിക്കാതെ മൊബൈൽ നോക്കി ഇരിക്കുന്ന ശീലം ഒഴിവാക്കുക. കുറച്ച് സമയം ഒരുമിച്ച് സംസാരിക്കുമ്പോൾ അവർക്ക് ഉണ്ടാവുന്ന സന്തോഷം വളരെ വലുതാണ്. നിങ്ങളുടെ സാമീപ്യം അവർ ആഗ്രഹിക്കുന്നു. എല്ലാം കഴിഞ്ഞ് ഉറങ്ങാൻ കിടക്കുമ്പോൾ കുറച്ചു നേരം കണ്ണുകൾ അടച്ച് ആ ദിവസത്തെ കുറിച്ച് ഓർക്കുക. നിങ്ങൾ ചെയ്ത എല്ലാ പ്രവർത്തിയും ഓർമയിൽ തെളിയും. നിങ്ങൾ കാരണം മറ്റുള്ളവർ സന്തോഷിച്ച നിമിഷങ്ങൾ ഓർക്കുക. അപ്പോൾ നിങ്ങളുടെ മുഖത്ത് പുഞ്ചിരി തെളിയും. മനസ്സ് നിറയും...
ഇനി പറയൂ... എന്താണ് സന്തോഷം ? നാം കാരണം നമ്മളെ സ്നേഹിക്കുന്നവരുടെ മുഖത്ത് ഉണ്ടാവുന്ന പുഞ്ചിരിയാണ് നമ്മുടെ സന്തോഷം. നമുക്ക് പരിചയം പോലും ഇല്ലാത്ത ഒരാൾക്ക് വേണ്ടി ചെയ്യുന്ന സഹായമാണ് നമ്മുടെ സന്തോഷം. നാം കാരണം നമ്മുടെ കുടുംബം സമാധാനമായി ഉറങ്ങുന്നുവെങ്കിൽ അതാണ് നമ്മുടെ സന്തോഷം. സ്വന്തം ജോലി ആത്മാർത്ഥമായി ചെയ്തു എന്ന സംതൃപ്തിയാണ് നമ്മുടെ സന്തോഷം. കഷ്ടപ്പെട്ട് നമ്മെ വളർത്തിയ മാതാപിതാക്കൾക്ക് സ്വയം അധ്വാനിച്ച് ഭക്ഷണം കൊടുക്കാൻ സാധിച്ചുവെങ്കിൽ അതാണ് നമ്മുടെ സന്തോഷം.
ഇനി നിങ്ങൾക്ക് തീരുമാനിക്കാം... സന്തോഷം അന്വേഷിച്ചു ജീവിതം നഷ്ടപെടുത്തണോ? അതോ.. സ്വയം സന്തോഷം ഉണ്ടാക്കണോ ? നമ്മൾ ചെയ്യുന്ന ചെറിയ പ്രവർത്തികളിൽ പോലും സന്തോഷം കണ്ടെത്താൻ നിങ്ങൾക്ക് സാധിക്കും. അളവറ്റ കാശും, ആഡംബരവും അല്ല സന്തോഷത്തിന്റെ സ്രോതസ്സ്. സന്തോഷം കണ്ടെത്താൻ നിങ്ങളുടെ സ്വഭാവം തന്നെ മാറ്റേണ്ട...
മാറ്റേണ്ടത് നിങ്ങളുടെ മനോഭാവം മാത്രം...
If you are the reason for someone's Smile, that is real Happiness....
Watch video
Keep Smiling...😊😊😊😊😊😊
👍👍😃😃
ReplyDelete😊😊
DeleteSir Nice blog
ReplyDelete🔥
ReplyDelete👍👍
Delete😍🔥🔥
ReplyDelete😊😊😊
DeleteNyc sirr😍
ReplyDeleteCheriya cheriya valiya karyangal...!!! Little things in life are more important ennu ormippikunna post...👍
DeleteThank u
DeleteNice blog sir
ReplyDeleteThank u
Delete✨
ReplyDelete😊😊😊
Delete👍👍
ReplyDelete😊😊😊
DeleteNice da sare...
ReplyDeleteThanks
Deleteനന്നായിട്ടുണ്ട് ധനേഷ്. ഇനിയും എഴുതൂ
ReplyDeleteSure..😊😊
DeleteVery mice...👏👏👏
ReplyDeleteThank u
DeleteNice blog dear
ReplyDeleteThank u Sir...😊😊
DeleteUff🔥🔥🔥💥💥🔥🔥🔥
ReplyDelete👍👍😊
DeleteNice sir 👌👌💋♥️
ReplyDeleteThanks
DeleteNice blog sir👌👌
ReplyDeleteThank u
Delete👍
ReplyDeleteIt's literally true ...good one da..keep going and keep writing .best wishes
ReplyDeleteThanks chechi..
DeleteIf you want happiness for an hour, take a nap. If you want happiness for a day, go fishing. If you want happiness for a year, inherit a fortune. If you want happiness for a lifetime, help someone else.”
ReplyDelete– Chinese proverb. Nice one dear.
Thank u..😊
DeleteNice sir..superb
ReplyDeleteThank u
DeleteNice super sir🤞🤙
ReplyDeleteThanks..
DeleteSuperb sir meaningful words😊
ReplyDeleteThank u..
DeleteNice sir 😘😘😘😘
ReplyDeleteThanks da..
DeleteSuper sir👌👌👌👌🥰🥰🥰
ReplyDeleteThank u..
DeleteSprb da😍👍
ReplyDeleteThanks..
Delete✨✨✨✨
ReplyDelete😊😊👍
DeleteSuperb sir
ReplyDeleteThank u...
DeleteSuperb....
ReplyDeleteBro ! Elegant one !
ReplyDeleteThank u..
DeleteNice blog sir🔥🔥🔥🔥
ReplyDeleteThank u..
Delete👍
ReplyDelete😊👍👍
DeleteNammuda kastangala nammal nammuda
ReplyDeletepratheeksha kondu neridukaa...
Yes..😊
DeleteThank u
ReplyDeleteSuper da
ReplyDeleteThank u..
DeleteNyz blog sir ��
ReplyDeleteThank u..😊
ReplyDeleteNice Dhanesh..👌
ReplyDeleteLooking forward for your next blog..
Sure...
DeleteNice blog sir 😊
ReplyDeleteNice blog sir 😊
ReplyDeleteThank u
Deleteamazing sir👏👏.....
ReplyDeleteThanks
DeleteGreat bro❤️
ReplyDeleteThanks
DeleteFaQt 😃
ReplyDelete